ചെന്നൈ: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ നാളെ മുതൽ നാല് ദിവസത്തേക്ക് സമ്പൂണ്ണർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.. അവശ്യസാധനങ്ങളുടെ വിൽപ്പനയ്ക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അവശ്യ സാധനങ്ങൾ കോർപ്പറേഷൻ വീട്ടിലെത്തിച്ച് നൽകുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പ്രദേശത്ത് സ്ഥിരതാമസമാക്കിയവർക്കും റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും ഇത്തരത്തിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുക. തമിഴ്നാട്ടിൽ ഇതുവരെ 1755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22 പേർ മരിച്ചു. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. തെങ്കാശിയിൽ കേരളാ അതിർത്തിയോട് ചേർന്നുള്ള പുളിയൻകുടി ഗ്രാമത്തിലാണ് കൂടുതൽ വൈറസ് ബാധിതരുള്ളത്.