mohanlal

ഒരുകാലത്ത് മലയാള സിനിമയിലെ സ്വഭാവ നടന്മാരിൽ മുന്നിൽ തന്നെയുണ്ടായിരുന്നു രവി വള്ളത്തോൾ. കോട്ടയം കുഞ്ഞച്ചൻ, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദർ തുടങ്ങി ഇടുക്കി ഗോൾഡിൽ വരെ തെളിഞ്ഞ ആ മുഖം ടെലിവിഷൻ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതായി.

46 സിനിമകളിലും ഇരുനൂറിലേറെ സീരിയലുകളിലും അഭിനയിച്ചു. അഭിനയം മാത്രമായിരുന്നില്ല എഴുത്തിലും മഹാകവി വള്ളത്തോളിന്റെ അനന്തിരവൻ തന്നെയെന്ന് തെളിയിച്ചു. രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലുമൊത്ത് ഒരു സിനിമയിൽ അഭിനയിക്കാൻ കഴിയാത്തത് തനിക്ക് നഷ്ടമാണെന്ന് ഒരിക്കൽ രവി വള്ളത്തോൾ വെളിപ്പെടുത്തി. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സീനിൽ അഭിനയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഹൻലാലുമൊത്ത് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും രവി വള്ളത്തോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രവി വള്ളത്തോൾ മുമ്പ് പറഞ്ഞത്:

''എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹൻലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേർക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാൻ വേറൊരു ക്യാരക്ടർ ആയിരുന്നു.ഞാൻ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാൽ ആയിരുന്നു നായകൻ, രേവതിക്കൊരു പാവക്കുട്ടി.അതുപോലെ കാലാപാനിയിൽ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം അന്നതിന് കഴിഞ്ഞില്ല''.