ksfe

തൃശൂർ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.എഫ്.ഇ 10 കോടി രൂപ നൽകി. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസിൽ നിന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ചെക്ക് സ്വീകരിച്ചു.

മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ ഡയറക്‌‌ടർ ബോ‌ർഡംഗങ്ങളായ പ്രൊഫ. കെ.എൻ. ഗംഗാധരൻ, ഡോ.ഡി. നാരായണ, പി.വി. ഉണ്ണികൃഷ്‌ണൻ, മിനി, രാജഗോപാൽ, ട്രേഡ് യൂണിയൻ പ്രതിനിധികളായ അരുൺ ബോസ്, കവിതാ രാജ് എന്നിവർ സംബന്ധിച്ചു. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ എക്കാലത്തും സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച സ്ഥാപനമാണ് കെ.എസ്.എഫ്.ഇ എന്ന് മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്‌മണ്യൻ പറഞ്ഞു.