pic

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ കല്ലിട്ടടച്ച് പൊലീസ്. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡുകളാണ് കരിങ്കല്ല് ഇട്ട് വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയത്. ഈ മേഖലയില്‍ പതിനൊന്ന് ഇടവഴികളാണ് മലപ്പുറത്തേക്കുള്ളത്. ഇതുവഴി ആളുകള്‍ രാത്രിയില്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഈ പ്രദേശത്തെ പ്രധാനപ്പെട്ട നാല് വഴികളിലൂടെ മാത്രമെ ഇനി മലപ്പുറത്തേക്കും തിരികെ കോഴിക്കോടേക്കും സഞ്ചരിക്കാനാവു.