photo
ബിജു

കൊല്ലം: ഇരുചക്ര വാഹനത്തിൽ പത്ത് ലിറ്റർ ചാരായവുമായി വിൽപ്പനയ്ക്ക് പോയ യുവാവ് പിടിയിൽ. കടക്കോട് ബിജു ഭവനിൽ ബിജുവാണ് പിടിയിലായത്. കൂടെ ഉണ്ടായിരുന്ന മുട്ടറ സ്വദേശി സുബ്രഹ്മണ്യൻ ഓടി രക്ഷപെട്ടു. എഴുകോൺ പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇരുചക്ര വാഹനത്തിൽ കടത്തിയ ചാരായം പിടികൂടിയത്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഭാസ്കരന്റെ നേതൃത്വത്തിൽ പ്രിവന്റീവ്‌ ഓഫീസർമാരായ ബിജു, മനോജ്‌ലാൽ, ജയകുമാർ, അജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.