kovid
ഏലിയാമ്മ ജോസഫ്

തിരുവല്ല: മലയാളി കുടുംബത്തിലെ ഒരാൾ കൂടി അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. നെടുമ്പ്രം കൈപ്പാഞ്ചാലിൽ കെ.ജെ.ജോസഫിന്റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കൽ കുടുംബാംഗം ഏലിയാമ്മ ജോസഫ് (തങ്കമ്മ- 78) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. ന്യൂയോർക്ക് ലോംഗ് ഐലൻഡ് വിൻത്രോപ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരം 30ന് ന്യൂയോർക്കിൽ നടക്കും. ഏലിയാമ്മയുടെ ഭർത്താവ് കെ.ജെ. ജോസഫ് കൊവിഡ് ബാധിച്ച് കഴിഞ്ഞയാഴ്ചയും ജോസഫിന്റെ സഹോദരൻ കെ.ജെ. ഈപ്പൻ ഏപ്രിൽ ആറിനും ന്യൂയോർക്കിൽ മരിച്ചിരുന്നു. യു.എസ് ഫെഡറൽ റിസർവ് ബാങ്ക് ന്യുയോർക്ക് ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്നു ഈപ്പൻ.

ജോസഫിന്റെയും ഏലിയാമ്മയുടെയും മൂന്നു മക്കളിൽ രണ്ടുപേർ കൊവിഡ് ബാധിച്ച് അവിടെ ചികിത്സയിലാണ്. നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരാണ് ഇവർ.