pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂർ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസ്. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകയ്ക്കാണ്. ഏഴ് പേർ രോഗ മുക്തി നേടി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം 21,475 ആയി. ഇന്ന് വിവിധ ജില്ലകളിലായി ആശുപത്രിയിൽ 135 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിൽ പ്രവാസികളുടെ കാര്യത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു. ഇന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കോൺഫറൻസിൽ തിരിച്ചു വരുന്നവർക്കായി കേരളം നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിച്ചിരുന്നു.

ഇത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അറിയിച്ചു. ഹോട്സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകൾ തുറക്കാം. ആദ്യം കടകൾ പൂർണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.