കോട്ടയം: ജില്ലയിൽ മൂന്നു പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആറായി. മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ (50), സംക്രാന്തി സ്വദേശിനി (55), രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകന്റെ മാതാവ് (60) എന്നിവർക്കാണ് രോഗം.
ലോറി ഡ്രൈവർ മാർച്ച് 25ന് മഹാരാഷ്ട്രയിൽനിന്ന് നാട്ടിലെത്തിയശേഷം വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുൻപാണ് ഷാർജയിൽ നിന്ന് എത്തിയത്. ആറു പേരും കോട്ടയം മെഡിക്കൽ കോളേജിലാണ്.
കോട്ടയം മാർക്കറ്റിൽ ലോഡുമായ വന്ന ഡ്രൈവർക്ക് കൊവിഡില്ലെന്ന് തെളിഞ്ഞതോടെ തൊഴിലാളിക്ക് വൈറസ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.