sundar-pichai

ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്രിന്റെ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ 2019ൽ വാങ്ങിയ വേതനം 28.10 കോടി ഡോളർ. ഏകദേശം 2,150 കോടി രൂപ! ഓഹരി വിപണിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ആൽഫബെറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത്, ഏറ്റവുമധികം ശമ്പളം പറ്റുന്ന സി.ഇ.ഒമാരിൽ ഒരാളാണ് പിച്ചൈ.

കഴിഞ്ഞവർഷത്തെ പിച്ചൈയുടെ വേതനത്തിൽ 6.50 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. ബാക്കി സ്‌റ്റോക്ക് റിവാർഡുകളും. അടിസ്ഥാന ശമ്പളം ഈവർഷം 20 കോടി ഡോളറായി ഉയർന്നേക്കുമെന്നും ആൽഫബെറ്ര് അറിയിച്ചിട്ടുണ്ട്. 47കാരനായ പിച്ചൈ, കഴിഞ്ഞവർഷമാണ് ലാറി പേജിൽ നിന്ന് സി.ഇ.ഒസ്ഥാനം ഏറ്റെടുത്തത്. ഗൂഗിൾ സ്ഥാപകരായ പേജും സെർജീ ബ്രിന്നും കഴിഞ്ഞവർഷം കമ്പനിയുടെ പടിയിറങ്ങിയിരുന്നു.