ന്യൂഡൽഹി : ലോക്ക്ഡൗണിന് ശേഷം ക്രിക്കറ്റ് കളി പുനരാരംഭിക്കുന്നതിനല്ല,സ്കൂളുകളും കൊളേജുകളും തുറക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മുൻ ഇന്ത്യൻ ക്യാപ്ടൻ കപിൽ ദേവ്. ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കപിൽ.നേരത്തേ കൊവിഡ് പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കാൻ ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് പരമ്പര കളിക്കണമെന്ന പാക് മുൻ പേസർ ഷൊയ്ബ് അക്തറുടെ ആവശ്യം കപിൽ പരസ്യമായി തളളിയിരുന്നു. പാകിസ്ഥാൻ അതിർത്തിയിലെ ' പരിപാടികൾ'ക്കായി ചെലവഴിക്കുന്ന പണം കൊണ്ട് പള്ളിക്കൂടങ്ങൾ പണിയുകയാണ് വേണ്ടതെന്നും കപിൽ പറഞ്ഞു.