lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ്സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലെ ഹോട്ട് സ്പോട്ടുകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുക. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിലുള്ളത്. കൊവിഡ് വ്യാപന നിരക്ക് ഏറ്റവും രൂക്ഷമായി ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ റെഡ് സോണുകളാക്കി പ്രഖ്യാപിച്ചത്.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു റെഡ് സോണിന് പുറത്തുള്ള ജില്ലകളിലെ ഹോട്ട് സ്പോട്ടുകളിലും വർധിപ്പിച്ച നിയന്ത്രണങ്ങൾ തുടരും.

അത്തരം പ്രദേശങ്ങൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയുണ്ടാകും

തമിഴ്‌നാട്ടിൽ നാളെ മുതൽ ചൊവ്വാഴ്ചവരെ 60 മണിക്കൂർ കടുത്ത ലോക്ക്ഡൗൺ നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കും. വാഹനങ്ങളൊന്നും തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ല. ഒരു വാഹനവും കടത്തി വിടില്ലെന്നാണ് തമിഴ്‌നാട് സർക്കാർ പറയുന്നതത്. ചരക്ക് വാഹനങ്ങളും ഇതില്‍ ഉൾപ്പെടുമോയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.