ലണ്ടൻ: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കിടക്കുന്നതിനിടെ ഇരട്ട സഹോദരികളായ എമ്മയും കാറ്റിയും ദൈവത്തിനോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ജനനം പോലെ തങ്ങളുടെ മരണവും ഒരുമിച്ചാകണം.
ദൈവം ആ പ്രാർത്ഥന കേട്ടു.
ഇംഗ്ലണ്ടിലെ സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മൂന്ന് ദിവസത്തെ ഇടവേളയ്ക്കിടെ രണ്ട് സഹോദരിമാരും മരിച്ചു. കാറ്റി ചൊവ്വാഴ്ചയും എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്. ഇതേ ആശുപത്രിയിലെ ശിശുവിഭാഗത്തിൽ നഴ്‌സായിരുന്നു കാറ്റി. എമ്മ മുമ്പ് സർജറി വിഭാഗത്തിൽ നഴ്‌സായിരുന്നു.
' ജനനം പോലെ മരണവും ഒരുമിച്ചായിരിക്കണമെന്ന് ഇരുവരും എപ്പോഴും പറയുമായിരുന്നു.
ചെറുപ്പം മുതൽ മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിച്ചിരുന്നതിനാലാണ് ഇരുവരും നഴ്‌സിംഗ് മേഖല തിരഞ്ഞെടുത്തത്. രോഗികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ അവർ നൽകിയിരുന്നു." - ഇരുവരുടെയും സഹോദരിയായ സോ ഡേവിസ് പറഞ്ഞു.