കൊച്ചി: ലോക്ക്ഡൗണിൽ വസ്‌ത്ര നിർമ്മാണ, വിപണന മേഖല നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നടപടി തേടി സൗത്ത് ഇന്ത്യൻ ഗാർമെന്റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (സിഗ്മ) മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വായ്‌പകൾക്ക് കൂടുതൽകാല മോറട്ടോറിയം പ്രഖ്യാപിക്കുക, കുറഞ്ഞ പലിശയ്ക്ക് വായ്‌പ ലഭ്യമാക്കുക, കെട്ടിട വാടകയിൽ ഇളവ് നൽകുക, ജി.എസ്.ടി റിട്ടേൺ കാലതാമസത്തിനുള്ള പിഴ ഒഴിവാക്കുക, വസ്‌ത്ര നിർമ്മാണ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, തൊഴിൽ സംരക്ഷണത്തിന് സാമ്പത്തിക പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് സിഗ്മ ഉന്നയിച്ചതെന്ന് സിഗ്മ പ്രസിഡന്റ് ടി. ഷൈജു പറഞ്ഞു.