ബംഗളുരു : വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ലേലത്തിന് വെച്ച ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റെ ബാറ്റിന് 264228 രൂപ ലഭിച്ചു. അവാരെ എന്ന സന്നദ്ധ സംഘടന വഴിയാണ് ഒാൺലൈൻ ലേലം നടത്തിയത്. രാഹുലിന്റെ ഹെൽമറ്റ് (122677 രൂപ),പാഡ് (33228),ഏകദിന ജഴ്സി(113240),ട്വന്റി -20 ജഴ്സി (104842), ടെസ്റ്റ് ജഴ്സി (132774),ഗ്ളൗ(28782) എന്നിവയും ലേലത്തിൽ പോയി.