cricket

മെൽബൺ : കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അതിൽ നിന്ന് രക്ഷനേടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ഒക്ടോബറിൽ നടക്കേണ്ട ട്വന്റി -20, ടെസ്റ്റ് പരമ്പര ഏതുവിമേനെയും നടത്തിയേക്കും. സെപ്തംബർ 30വരെ വ്യോമ, സമുദ്ര അതിർത്തികൾ അടച്ച് വിദേശികളെ വിലക്കിയിരിക്കുന്ന ഒാസീസ് സർക്കാർ ഇന്ത്യൻ ടീമിനായി അതിൽ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന.

ഇന്ത്യയുമായുള്ള പരമ്പരകൾ ഉപേക്ഷിച്ചാൽ 1500 കോടിയോളം രൂപയാണ് ആസ്ട്രേലിയൻ ബോർഡിന് നഷ്ടം വരിക. ഇപ്പോൾത്തന്നെ കളിക്കാർക്കും ജീവനക്കാർക്കും ശമ്പളം നൽകാൻ കഷ്ടപ്പെടുകയാണ് ആസ്ട്രേലിയ. അതുകൊണ്ടുതന്നെ ഇൗനഷ്ടം കൂടി താങ്ങാൻ കഴിയില്ല.ഇന്ത്യൻ കളിക്കാർക്ക് പ്രത്യേക ഇളവ് നൽകാൻ ബോർഡ് അധികൃതർ സർക്കാരുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നാല് ടെസ്റ്റുകളുടെ പരമ്പര അഞ്ചായി ഉയർത്താനുന നീക്കമുണ്ട്.

ഒക്ടോബറിൽ ട്വന്റി -20 ലോകകപ്പും ആസ്ട്രേലിയയിലാണ് നടക്കേണ്ടത്. ഇത് നടക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.