ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും അവരുടെ ഒരു സഹായിയും കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെത്തുടർന്ന് പ്രദേശത്ത് ഇന്നലെ പുലർച്ചെമുതൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്രുമുട്ടലുണ്ടായതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് രാത്രിവൈകിയും തിരച്ചിൽ തുടരുകയാണ്.