covid-

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. അവസാന കണക്കുകൾ അനുസരിച്ച് 2,​00,​430 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തിൽ 3331 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്താകെ 28,​ 67,​984 പേർക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. 8,​19,​310 പേർ ഇതുവരെ രോഗമുക്തരായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ കൊവിഡ് ബാധിച്ച് 52843 പേരാണ് മരിച്ചത്. ഒരുദിവസത്തിനിടെ 650 പേരാണ് അമേരിക്കയിൽ മരിച്ചത്. സ്പെയിൻ,​ഇറ്റലി,​ ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മരണം 20,​000 പിന്നിട്ടു. ബ്രിട്ടനിൽ മരണസംഖ്യ 20319 ആയി. 24 മണിക്കൂറിനിടെ 819 പേരാണ് ഇവിടെ മരിച്ചത്.