മുംബയ് : ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകളാണ് കൊവിഡ് ഭീതിക്കിടയിലും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുള്ള പ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാദ്ധ്യമങ്ങൾക്കിടയിൽ ചർച്ചയായത്.ഔദ്യോഗികമായി ഈ വാർത്തയോട് പ്രതികരിക്കാൻ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ലെങ്കിലും കിം അതീവഗുരുതരാവസ്ഥയിലെന്നാണ് റിപ്പോർട്ട്. കിമ്മിന്റെ ചികിത്സയ്ക്കായി ചൈനയുടെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നും വാർത്തകൾ പുറത്തുവന്നു. ഇതോടൊപ്പം അടുത്ത ഭരണാധികാരി കിമ്മിന്റെ സഹോദരി കിം യോ ജോംഗ് ണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
ഇതിനിടെ, സഹോദരനേക്കാൾ വലിയ ക്രൂരയായ ഭരണാധികാരിയായി കിം യോ ജോങ് മാറുമെന്ന മുന്നറിയിപ്പുമായാണ് സംവിധായകൻ രാം ഗോപാൽ വര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായപ്രകടനം.
'കിം ജോംഗ് ഉൻ മരിച്ചാൽ അദ്ദേഹത്തിന്റെ സഹോദരി ഭരണമേറ്റെടുക്കുമെന്നാണ് കിംവദന്തികൾ. എന്നാൽ അവർ അയാളെക്കാൾ ക്രൂരയാണെന്നാണ് കേൾക്കുന്നത്. ലോകത്തിന് ഇതോടെ ആദ്യമായി ഒരു പെൺ വില്ലനെ കിട്ടും എന്നതാണ് ഇതിലെ സന്തോഷവാർത്ത. ഒടുവിൽ ജെയിംസ് ബോണ്ട് യാഥാർത്ഥ്യമാകും'-എന്നാണ് അദ്ദേഹം കുറിച്ചത്.
Rumour has it that Kim Jong Un ‘s sister will take over if he dies and she supposedly is more brutal than him ..Good news is that world will have its FIRST FEMALE VILLAIN ..Finally JAMES BOND can get REAL 👍 pic.twitter.com/EAebtPvhK5