.തിരുവനന്തപുരം: അമ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം മലയാളികളുടെ സ്വന്തം ഐ.എംവിജയന് ആശംസകളുടെ പെരുമഴ. ഇന്നലെയായിരുന്നു വിജയന്റെ അമ്പത്തിയൊന്നാം പിറന്നാൾ ദിനം. ലോകം മുഴുവൻ കൊവിഡ് ഭീതിയിലായിരിക്കുന്ന സമയമായതിനാൽ ആഘോഷങ്ങളില്ലായിരുന്നു. പ്രമുഖരുൾപ്പെടെ നിരവധിപ്പേർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിജയന് ആശംസകൾ നേർന്നു.