ബേബി ഫുഡ് കുറുക്കി കൊടുത്താൽ കുഞ്ഞിന് തൂക്കം വർദ്ധിക്കുമെന്നല്ലാതെ വേണ്ടത്ര പോഷാകാംശം ലഭിക്കുമെന്നതിനോ രോഗപ്രതിരോധശേഷി വർദ്ധിക്കുമെന്നതിനോ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. കുഞ്ഞിന് ആരോഗ്യവും രോഗപ്രതിരോധവും ഉറപ്പാക്കാൻ മികച്ച ആഹാരമാണ് നവധാന്യക്കുറുക്ക്. ഇതിൽ നാരുകൾ ധാരാളമുള്ളതിനാൽ ദഹനം സുഗമമാക്കും. കുഞ്ഞിന്റെ ദഹനസംബന്ധമായ പ്രശ്നങ്ങളെയെല്ലാം പ്രതിരോധിക്കുകയും ചെയ്യും.
കുഞ്ഞിന്റെ ഊർജസ്വലതയ്ക്കും ഉന്മേഷത്തിനും സഹായകമായ ആഹാരമാണിത്. ആരോഗ്യകരമായ തൂക്കം ലഭിക്കുന്നതിനും വളർച്ച ഉറപ്പാക്കാനും സഹായിക്കും. വിവിധതരം ധാന്യങ്ങളുടെ സാന്നിദ്ധ്യം ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ മികച്ചതാണ്.
ചില കുഞ്ഞുങ്ങൾക്ക് ധാന്യങ്ങളിൽ ചിലത് അലർജിയുണ്ടാക്കുന്നതായി കാണുന്നുണ്ട്. അതിനാൽ നവധാന്യകുറുക്ക് നൽകമ്പോൾ കുഞ്ഞിന് അലർജിയണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം. അലർജിയുണ്ടെങ്കിൽ ശിശരോഗ വിദഗ്ധനെക്കണ്ട് ഉപദേശം തേടുക. ഏതെങ്കിലും ഒരു ധാന്യമാണ് അലർജിയുണ്ടാക്കുന്നതെങ്കിൽ നവധാന്യപ്പൊടി തയാറാക്കമ്പോൾ അത് മാത്രം ഒഴിവാക്കിയാൽ മതിയാകും.