ന്യൂഡൽഹി: 'മാൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ മാസത്തെ മാൻ കി ബാത്തിനായി നിരവധി പേർ ആവശ്യപ്പെട്ടിരുന്നെന്നും. നാളെ രാവിലെ 11 മണിക്ക് ട്യൂൺ ചെയ്യുക എന്നും ഇന്നലെ രാത്രി അദ്ദേഹം ട്വീറ്റ് ചെയ്തു.
Have been getting several insightful inputs for this month's #MannKiBaat. Do tune at 11 AM tomorrow. pic.twitter.com/bwPKfiXOYC
— Narendra Modi (@narendramodi) April 25, 2020
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24 ന് രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ പിന്നീട് മെയ് മൂന്ന് വരെ നീട്ടിയിരുന്നു. ഇത് അവസാനിക്കാൻ ദിവസങ്ങൾ മാത്രമേയുള്ളു. ഈ സാഹചര്യത്തിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രസ്താവന അദ്ദേഹം മാൻകി ബാത്തിലൂടെ നടത്തിയേക്കുമെന്നാണ് സൂചന.
സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്താൻ അദ്ദേഹം നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ഇതിന് പിന്നാലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിൽ 24000ത്തിൽ കൂടുതലാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് എഴുനൂറിലധികം പേർ രോഗം ബാധിച്ച് മരിച്ചു.