ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കൂടുതലും വലയുന്നത് മദ്ധ്യവർഗ കുടുംബങ്ങൾ. അൺ എയ്ഡ്- സ്വകാര്യ സ്കൂളിലെ അദ്ധ്യാപകർ, ഓഫീസ് അസിസ്റ്റന്റുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, സെയിൽസ്മാൻ, ബ്യൂട്ടീഷൻ, റിസപ്ഷനിസ്റ്റ്, മൊബെെൽ ഫോൺ കട നടത്തുന്നവർ വരെ പെടും ഇക്കൂട്ടരിൽ. 5000 മുതൽ 15,000 വരെ ശമ്പളം വാങ്ങുന്നവരാണിവർ. എന്നാൽ, രണ്ടുമാസത്തോളം അവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. കയ്യിൽ പണവുമില്ല. അവർക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന് വരെ ഭയപ്പെടുന്നു.
ദരിദ്രരെയും കുടിയേറ്റ തൊഴിലാളികളെയും മാത്രമല്ല ലോക്ക് ഡൗൺ ബാധിച്ചത്. മദ്ധ്യവർഗ കുടുംബങ്ങളെ വളരെയധികം ബാധിച്ചു. ഇവർക്ക് വേണ്ടത്ര ശ്രദ്ധയില്ല എന്നതാണ് ഒന്ന്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഭക്ഷണം, റേഷൻ, ധനസഹായം, എന്നിവ കേന്ദ്ര സർക്കാരിൽ നിന്നോ എൻ.ജി.ഒകളിൽ നിന്നും മറ്റും ലഭിക്കുന്നു. മദ്ധ്യ വർഗത്തിന് ഈ സഹായം പരിമിതമാണ്. ഉദാഹരണത്തിന് വെള്ള റാഷൻകാർഡുള്ള കുടുംബത്തിന് തെലങ്കാന സർക്കാർ 1500 രൂപ സാമ്പത്തിക സഹായവും 12 കിലോ സൗജന്യ അരിയും പ്രഖ്യാപിച്ചിരുന്നു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് സർക്കാർ മുഖേനം ഭക്ഷണം ലഭിക്കുന്നു. വിവിധ സാമൂഹിക മത സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി ക്യൂ നിൽക്കും.
താഴ്ന്ന മദ്ധ്യവർഗം പ്രതിസന്ധിയിലാണ്. ഇവർക്ക് എൻ.ജി.ഒ സഹായം നൽകുന്നതിൽ വിമുഖത കാണിക്കുന്നു. മദ്ധ്യവർഗത്തെയും സഹായിക്കേണ്ടതാണെന്ന് ഇവർ അഭിപ്രയാപ്പെടുന്നു. എന്നാൽ താഴ്ന്ന വർഗക്കാരെ സഹായിക്കേണ്ടതുമാണ്. അത്തരം ആളുകൾ എല്ലാ കുടുംബത്തിലും ഉണ്ട്. അവരെ കണ്ടെത്താനാകും-കോൺഫഡറേഷൻ ഒഫ് വളണ്ടിയർ അസോസിയേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. ഈ ആളുകൾക്ക് ആരുടെയും സഹായം ലഭിക്കുന്നില്ല. അവർ ക്യൂവിൽ നിൽക്കുന്നില്ല. അവർ കഠിനാദ്ധ്വാനം ചെയ്യുന്നവരും ദിനം ജോലി ചെയ്ത് മുന്നോട്ട് പോകുന്നവരുമാണ്. ഈ പ്രതിസന്ധി അവരെ ദുർബലരാക്കി. പലർക്കും മാർച്ചിലെ ശമ്പളം പോലും ലഭിച്ചില്ലെന്നും കുറച്ചുമാസത്തേക്ക് കൂടി അവർക്ക് ശമ്പളം ലഭിച്ചേക്കില്ല.-അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് താങ്ങായ പലർക്കും ജോലി ഇല്ല. ഒരു ഓട്ടോറിക്ഷ ഡ്രെെവർ മറ്റുള്ളവരെക്കാളും ദരിദ്രരാണെന്ന് വിചാരിക്കാം. പക്ഷെ സൂഷ്മമായി പരിശോധിച്ചാൽ അവരെക്കാളും താഴ്ന്ന വരുമാനമുള്ളവരുണ്ട്. ഓട്ടോറിക്ഷ ഡ്രെെവർമാർക്ക് മറ്റ് വരുമാന മാർഗങ്ങളും ഉണ്ടായിരിക്കാം. അവരുടെ ഭാര്യമാർ വീട്ട് ജോലിക്ക് പോകുന്നവരോ കൂലിപ്പണിക്കോ പോകുന്നവരായിരിക്കും. അവരുടെ കുട്ടികളിൽ ഒരാളെങ്കിലും മെക്കാനിക്കായി ജോലി ചെയ്യുന്നവരായിരിക്കാം. അത്തരം ഒരു കുടുംബത്തിന്റെ വരുമാനം 25,000വും മദ്ധ്യവർഗത്തിന്റേത് 15,000 ആയിരിക്കും.
ഇത്തരത്തിലുള്ള കുറച്ച് വിഭാഗങ്ങളെ സഹായിച്ചതായും ഡയറക്ടർ പറയുന്നു. താഴ്ന്ന മദ്ധ്യവർഗത്തെ തെലങ്കാനയിലെ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനെെസേഷൻ (എസ്.ഐ.ഒ)സെക്രട്ടറി സഹായിക്കുന്നുണ്ട്. മറ്റ് ആളുകളേക്കാളും കൂടുതൽ ഗുരുതരമായ ബുദ്ധിമുട്ട് അവർ അനുഭവിക്കുന്നുണ്ടാകും. നമ്മൾ അവരെ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.