police-drone

ലോക്ക് ഡൗണിനിടെയുള്ള കമിതാക്കളുടെ പ്രണയ സല്ലാപം കയ്യോടെ പൊക്കി പൊലീസിന്റെ ഡ്രോൺ. തമിഴ്നാട്ടിലെ തിരുവള്ളൂർ കുമഡിപൂണ്ടിലെ കമിതാക്കൾക്കിടയിലാണ് ഡ്രോൺ കട്ടുറുമ്പായത്. മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് വരെ നീണ്ടതോടെ പരസ്പരം കാണാനാകാതെ കമിതാക്കൾ വിഷമിച്ചു. വീട്ടിലിരുന്ന് ബോറടിച്ചതോടെ പരസ്പരം കാണാൻ തീരുമാനിച്ചു.

അങ്ങനെ നാളുകൾക്ക് ശേഷം കായൽതീരത്തോട് ചേർന്നുള്ള തോട്ടത്തിൽ ഇരുവരും കണ്ടുമുട്ടി. ഒരു മരച്ചുവട്ടിൽ വിശ്രമിക്കുന്നതിനിടയിലാണ് തലയ്ക്ക് മുകളിൽ ഡ്രോൺ എത്തിയത്. ഇരുവരും പേടിച്ച് ബൈക്കിൽ രക്ഷപ്പെടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തമിഴ് ഗാനങ്ങളും ഡയലോഗുകളും കോർത്തിണക്കി എഡിറ്റ് ചെയ്ത വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.