ഒട്ടേറെ ഔഷധഗുണങ്ങൾക്ക് പേരുകേട്ട സസ്യമാണ് കറ്റാർവാഴ. വീടുകളിലെ ബാൽക്കണിയിലോ പൂന്തോട്ടത്തിലോ വളർത്താവുന്ന കറ്റാർവാഴ മുറിവുകൾ ഭേദമാക്കുമെന്ന് പറയപ്പെടുന്നു. കറ്റാർ വാഴയുടെ ജ്യൂസ് ‘മിറക്കിൾ ഡ്രിങ്ക്’ എന്നും അറിയപ്പെടുന്നു. ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ വിവിധ രോഗങ്ങൾ ചികിത്സിക്കുന്നത് വരെ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
മാത്രമല്ല ഇത് ഭാരം കുറയ്ക്കാനും സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, പഞ്ചസാര, അമിനോ ആസിഡുകൾ, സാലിസിലിക് ആസിഡുകൾ, ലിഗ്നിൻ, സാപ്പോണിനുകൾ എന്നിവ 75 സുപ്രധാന ഘടകങ്ങൾ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവർക്ക് കറ്റാർ വാഴ പ്രയോജനകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ദഹന പ്രക്രിയ സുഗമവും വേഗത്തിലാക്കാനും കറ്റാർ വാഴ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. കറ്റാർ വാഴ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനുള്ളിൽ ഫ്രീ റാഡിക്കലുകളുടെ രൂപീകരണം തടയുന്നു. ഇത് നമ്മുടെ ശരീരം വിഷവസ്തുക്കളില്ലാതാക്കാനും നമ്മുടെ ശരീരം ശുദ്ധമാകുമ്പോൾ ഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ സ്വയം വേഗത്തിലാക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സാധിക്കും.
ശരീരഭാരം കുറയ്ക്കാൻ കറ്റാർ വാഴ എങ്ങനെ ഉപയോഗിക്കാം?
കറ്റാർ വാഴ ഇലകൾ ചർമ്മം, ലാറ്റക്സ്, ജെൽ എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളായി തരം തിരിക്കാം. ജെൽ കഴിക്കുന്നത് സുരക്ഷിതമാണ്.ഇല പകുതിയായി മുറിച്ച് ഒരു സ്പൂൺ അല്ലെങ്കിൽ കത്തി ഉപയോഗിച്ച് ജെൽ പുറത്തെടുക്കുക. ലാറ്റക്സ് അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ നന്നായി കഴുകുക. ശേഷം ജ്യൂസ് റഫ്രിജറേറ്ററിൽ എയർടൈറ്റ് കുപ്പിയിൽ സൂക്ഷിക്കുക. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ, എല്ലാ ദിവസവും ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജ്യൂസ് കുടിക്കുക. ലയിപ്പിച്ച കറ്റാർ വാഴ ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ തേൻ,നാരങ്ങ നീര് എന്നിവ ചേർക്കാം.