കള്ളിക്കാട്: സർക്കാർ നൽകുന്ന സേവനങ്ങൾ സാധാരണക്കാരിലെത്തിക്കാൻ സന്നദ്ധരായി യുവാക്കളുടെ കൂട്ടായ്‌മ. സൗജന്യമായി നൽകുന്നതിനായി തയ്യാറാക്കുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ പായ്ക്കിംഗിനായി പ്രവർത്തിക്കുകയാണ് കള്ളിക്കാട് പഞ്ചായത്തിലെ മൈലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന യുവധാര കലാസാംസ്‌കാരിക സമിതിയുടെ ഇരുപത്തിയഞ്ചോളം പ്രവർത്തകർ. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ ആരോഗ്യരക്ഷാ ഉപാധികൾ സൗജന്യമായി മൈലക്കര പഞ്ചായത്തിലെ ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ, എക്‌സൈസ് ഓഫീസ് തുടങ്ങിയിടങ്ങളിലേക്ക് എത്തിക്കുന്നതിലും ഇവർ സജീവമാണ്. ഓരോ അംഗങ്ങളും അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നുമുണ്ട്. കൂടാതെ പഞ്ചായത്തിലെ വീടുകളിൽ ആരോഗ്യരക്ഷാ ഉപാധികൾ എത്തിച്ചു ൻൽകുകയും പൊതുഇടങ്ങൾ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു.