kerala

കൊവിഡ് പ്രതിരോധത്തിൽ കേരളം ലോക രാജ്യങ്ങൾക്കുതന്നെ മാതൃകയാണ്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ "കുട നിവർത്തൽ മോഡൽ" ലോക മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കുട നിവർത്താം സാമൂഹിക അകലം പാലിക്കാം എന്നതാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം പഞ്ചായത്ത് ആണ് ഇങ്ങനൊരു ആശയം മുന്നോട്ട് വച്ചത്.

മഴയത്തും വെയിലത്തും സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ബ്രേക്ക് ദി ചെയിന്‍ വിത്ത് അംബര്‍ലയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആളുകൾ തമ്മിൽ സ്പർശിക്കാത്ത വിധം മിനിമം ഒരു മീറ്റർ അകലം പാലിക്കുന്നു. ബ്രേക്ക് ദി ചെയിന്‍ അംബര്‍ല' പദ്ധതിയുടെ ഭാഗമായായി കഴിഞ്ഞ ആഴ്ചയാണ് സംരഭത്തിന് തുടക്കം കുറിച്ചത്. പ്രാദേശിക തലത്തിൽ 10,​000 കുടകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും.

കുടയുണ്ടെങ്കില്‍ ആളുകള്‍ തമ്മില്‍ കുടയുടെ അകലത്തില്‍ നിന്നും സംസാരിക്കുമെന്ന് പഞ്ചായത്തിന്റെ പുതിയ പദ്ധതിയെക്കുറിച്ച് സംസാരിക്കവെ പ്രസിഡന്റ് പി എസ് ജ്യോതിഷ് പറഞ്ഞു. മഴയത്തും വെയിലത്തും സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ബ്രേക്ക് ദി ചെയിന്‍ വിത്ത് അംബര്‍ലയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പഞ്ചായത്തിൽ 50,​000 ആണ് ജനസംഖ്യ. സാമൂഹിക അകലം പാലിക്കൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും പ്രസിഡന്റ് പറ‌ഞ്ഞു.

കൊവിഡ് ഹോട്ട് സ്പോട്ടായിരുന്ന തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ജാഗ്രത കര്‍ശനമാക്കാനാണ് ഇത്തരമൊരു മാര്‍ഗം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് ട്വീറ്റ് ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച ഫോട്ടോ അടക്കം അദ്ദേഹം ട്വിറ്രറിൽ പങ്കുവച്ചിരുന്നു.

To enforce physical distancing, Thaneermukkom GP in Alappuzha, mandates that everyone hold umbrella when they go out of houses. Two opened umbrellas, not touching each other, will ensure minimum distance of one meter from one another. Umbrellas distributed at subsidized rate. pic.twitter.com/6qir4KXPSL

— Thomas Isaac (@drthomasisaac) April 26, 2020