ലോക്ക്ഡൗണിൽ വീട്ടിനകത്ത് ഇരിക്കുന്നവർ കൂടുതലായും സമയം ചെലവഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിനാണ്. അതിനാൽ തന്നെ ശരീരഭാരം വർദ്ധിക്കുന്നതിന്റെ ആശങ്കയിലാണ് ഭൂരിഭാഗവും. വൈകി ഉറക്കമുണർന്നും പ്രഭാതഭക്ഷണം ഒഴിവാക്കിയും ആളുകൾ അവരുടെ പതിവ് ശീലങ്ങൾ പാലിക്കാതെ വരുന്നു. ഇത്തരം പ്രവർത്തികൾ രാത്രിയിൽ കൂടുതൽ ആസക്തിയിലേക്ക് നയിക്കുന്നതിനാലാണ് രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത്. ഇത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.
പാർശ്വഫലങ്ങൾ എന്തൊക്കെ?
ശരീരഭാരം
രാത്രിയിൽ അമിത ഭക്ഷണം കഴിക്കുന്നത് അമിതഭാരത്തിലേക്ക് നയിച്ചേക്കാം,കാരണം രാത്രിയിൽ മെറ്റബോളിസം മന്ദഗതിയിലാകുന്നു. അതിനാൽ ദഹനപ്രക്രിയ പകൽ സമയങ്ങളിലെ പോലെ ഫലപ്രദമാകില്ല. കൃത്യസമയങ്ങളിൽ ആഹാരം കഴിക്കാത്തത് നമ്മുടെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയെയും ബാധിക്കുന്നു. കൂടാതെ രാത്രികാലങ്ങളിൽ ഉയർന്ന കലോറി ഭക്ഷണങ്ങൾ ഒഴിവാക്കി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കണം. ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
ഉറക്കചക്രത്തെ ബാധിക്കുന്നു
ദഹനപ്രക്രിയ മോശമായതിനാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്നു. ചോക്ളേറ്റുകൾ, കുക്കികൾ പോലുള്ള പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ആസിഡ് റിഫ്ളക്സ്
രാത്രി വൈകി കഴിക്കുന്നത് ആസിഡ് റിഫ്ളക്സ്, അസിഡിറ്റി, നെഞ്ചരിച്ചിൽ തുടങ്ങിയ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം. ഗ്യാസ് ട്രബിളിനും കാരണമാകാം. ദഹിക്കാത്ത ഭക്ഷണങ്ങൾ ആമാശയത്തിൽ അധിക ആസിഡുകൾ ഉണ്ടാക്കുന്നു. അത്താഴം കഴിഞ്ഞാലുടൻ ഉറങ്ങരുത്.
മോശകരമായ മാനസികാരോഗ്യം
ഓർമ്മശക്തി കുറയ്ക്കുന്നതിനോടൊപ്പം ഏകാഗ്രതയെയും ഈ ശീലം സാരമായി ബാധിക്കുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. ക്രമരഹിതമായ ഭക്ഷണശീലങ്ങൾ കാര്യങ്ങൾ പഠിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും മനഃപാഠമാക്കാനുമുള്ള തലച്ചോറിന്റെ കഴിവ് ഇല്ലാതാക്കുന്നു. കൂടാതെ മാനസികാവസ്ഥയിൽ നിന്ന് കഷ്ടപ്പെടുകയും ഉറക്കം നഷ്ടപ്പെടുമ്പോൾ നിങ്ങളെ പ്രകോപിതരാക്കുകയും ചെയ്യുന്നു. ഇത് വിഷാദത്തിലേക്കോ ഉത്കണ്ഠയിലേക്കോ നയിച്ചേക്കാം.
രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് എങ്ങനെ ഒഴിവാക്കാം