hareesh-peradi

കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് മാറ്റിവയ്‌ക്കാനായി സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ച അദ്ധ്യാപകരെ വിമർശിച്ച് നടൻ ഹരീഷ് പേരടി. നടൻ മണികണ്ഠൻ ആചാരിക്കും ഭാര്യയ്ക്കും വിവാഹാശംസകൾ അറിയിച്ചുകൊണ്ട് ഹരീഷ് പേരടി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.

വിവാഹത്തിന് കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർത്ഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളുവെന്ന് ഹരീഷ് പേരടി കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം.തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർത്ഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളു...മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്.കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്...ആശംസകൾ ...കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്...' ....