മുംബയ്: സംസ്ഥാനത്ത് 80% രോഗികൾക്കും ലക്ഷണങ്ങളില്ലാതെയാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിലവിൽ സംസ്ഥാനത്ത് 7628 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും മുംബയിൽ നിന്നുള്ളവരാണ്.
"അടുത്ത മൂന്ന് നാല് മാസം വളരെ പ്രധാനപ്പെട്ടതായിരിക്കും. ലോക്ക് ഡൗൺ ഉയർത്തിയേക്കുമെന്ന് താക്കറെ പറഞ്ഞു. ഡോക്ടർമാർ അവരുടെ ക്ലിനിക്കുകൾ തുറക്കണം. ഡയാലിസിസ് സെന്ററുകൾ ആരംഭിക്കണമെന്നും" മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
"ചിലത് പുനരാരംഭിക്കും. ഇന്ന് വെെകുന്നേരത്തോടെ ഇതിനെ കുറിച്ച് ആലോചിക്കും. ഈ മാസം 30നു ശേഷം എന്ത് ആഹ്വാനം ചെയ്യണമെന്നത് തീരുമാനിക്കും. സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഞങ്ങളുടേതാണ്. ഞങ്ങൾ വെെറസിനെ പൂർണമായും നശിപ്പിക്കും" -അദ്ദേഹം പറഞ്ഞു.