തിരുവനന്തപുരം : പട്ടികജാതി, വർഗ്ഗ വിഭാഗങ്ങളുടെ സംവരണപട്ടിക പുതുക്കേണ്ടതാണെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേരള ഹിന്ദു സാംബവർ സമാജം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പട്ടികജാതി സംവരണത്തിന്റെ നിജസ്ഥിതി കണ്ടെത്തി, ഒരു റിപ്പോർട്ട് കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിനോടും പട്ടികജാതി വർഗ്ഗ കമ്മിഷനോടും സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.