തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.