ss

കഴക്കൂട്ടം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ കമ്മിറ്റി കഴക്കൂട്ടം മേഖലയിലെ അംഗങ്ങൾക്കായി നൽകുന്ന ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം വി.കെ. പ്രശാന്ത് എം.എൽ.എ യൂണിറ്റ് മെമ്പർ രമേശ് കുമാറിന് നൽകി ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ സജു സത്യൻ എസ്.വി, മേഖലാ പ്രസിഡന്റ് സുരേഷ് കുമാർ. ആർ, വൈസ് പ്രസിഡന്റ് സജീവ് കുമാർ, സജി എസ്.എൻ, രാജേഷ്. എം.എസ്, രൺജിത്ത് പാങ്ങപ്പാറ, അരുൺ ജ്യോതി എന്നിവർ പങ്കെടുത്തു.