തിരുവനന്തപുരം: നാടകപ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ ഓൺലൈനായി മലയാളം ശബ്‌ദ നാടകമത്സരം സംഘടിപ്പിക്കുന്നു. വിഷയനിബന്ധന ഇല്ല. സമയപരിധി പത്തു മിനിറ്റ്. ഒരു വീട്ടിലെ അംഗങ്ങൾ മാത്രമേ നാടകത്തിൽ പങ്കെടുക്കാവൂ. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി മേയ് 3. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9400146811, 9442142028.