യൂറോപ്പ്
ആകെ രോഗികൾ - 12.52 ലക്ഷം
മരണം - 1.20 ലക്ഷം
ഭേദമായവർ - 4.07 ലക്ഷം
ഗുതരുതരാവസ്ഥയിലുള്ളവർ - 25,893
ബ്രിട്ടൻ: ബ്രിട്ടനിൽ ഇന്നലെ 813 പേർ മരിച്ചതോടെ ആകെ മരണം 20,000 കടന്നു. രോഗികൾ ഒന്നരലക്ഷത്തോളമായി. ഇന്നലെ മാത്രം 5000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. നഴ്സിംഗ് ഹോമുകളിലും കമ്മ്യൂണിറ്റികളിലും മരിച്ചവരുടെ എണ്ണം ഇതിലില്ല. രണ്ടായിരത്തോളം പേർ നഴ്സിംഗ് ഹോമുകളിലും മറ്റും മരിച്ചതായാണ് സർക്കാർ കണക്ക്. എന്നാൽ 8000ത്തോളം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. അത് കണക്കിലെടുത്താൽ ആകെ മരണം 28,000 കവിയും. അമേരിക്കയേക്കാൾ അതീവ ഗുരുതരമാണ് ബ്രിട്ടനിലെ സ്ഥിതിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. 33 കോടി ജനങ്ങളുള്ള അമേരിക്കയിൽ ഇതിനകം 55,000 പേരാണ് മരിച്ചത്. ആറരകോടി മാത്രം ജനങ്ങളുള്ള ബ്രിട്ടനിൽ മേയ് 30 നകം 30,000 പേർ മരിച്ചേക്കുമെന്നാണ് ദേശീയ ആരോഗ്യ സർവീസ് ഡയറക്ടർ പ്രവചിച്ചത്.
കൊവിഡ് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ച വീണ്ടും ചുമതലയേൽക്കും.
മാർച്ച് അഞ്ചിനായിരുന്നു ബ്രിട്ടനിലെ ആദ്യത്തെ കൊവിഡ് മരണം
51 ദിവസം കൊണ്ട് മരണം 20,000 കവിഞ്ഞു.
ഇംഗ്ലണ്ടിലാണ് ഏറ്റവും അധികം മരണം- 18, 084 പേർ.
സ്കോട്ട്ലൻഡ്- 1231, വെയിൽസ് - 774
15 ഡോക്ടർമാരും നഴ്സുമാരുമടക്കം 121 ആരോഗ്യപ്രവർത്തകർ മരിച്ചു.
യൂറോപ്പിൽ ആശ്വാസക്കാറ്റ് വീശുന്നു
അതേസമയം, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡിന്റെ സംഹാരതാണ്ഡവത്തിന് നേരിയ ആശ്വാസം.
ഇറ്റലിയ്ക്കും സ്‌പെയിനിനും പിന്നാലെ ജർമ്മനിയിലും ഫ്രാൻസിലും രോഗവ്യാപനത്തിൽ കുറവ്. ജർമ്മനിയിൽ ഇന്നലെ 419 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം 5877. വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാൻസിൽ 369 പേർ മരിച്ചതോടെ ആകെ മരണം 22,614 ആയി. രാജ്യത്ത് നാലാഴ്ചയ്ക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനായുള്ള പദ്ധതി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ സ്കൂളുകളും റീട്ടെയിൽ ബിസിനസ് സ്ഥാപനങ്ങളും തുറക്കും. മേയ് 11 വരെയാണ് ലോക്ക്ഡൗൺ.
ഇറ്റലിയും സ്പെയിനിലും ഇന്നലെ യഥാക്രമം 378, 415 മരണം രേഖപ്പെടുത്തി. താരതമ്യേന വളരെ കുറവാണിത്. പുതിയ രോഗികളുടെ എണ്ണത്തിലും നേരിയ കുറവുണ്ട്.
അമേരിക്കയിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങി. മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇന്നലെ മാത്രം 2494 പേരാണ് മരിച്ചത്. ആകെ മരണം 54,265. രോഗികൾ പത്ത് ലക്ഷമായി.
മെക്കയിലും മദീനയിലും ഒഴിച്ച് ഗൾഫ് രാജ്യങ്ങളിൽ റംസാൻ പ്രമാണിച്ച് ഇളവുകൾ നിലവിൽ വന്നു.
പാകിസ്ഥാനിൽ ഇളവുകളോടെ ലോക്ക്ഡൗൺ മേയ് 11 വരെ നീട്ടി.
ഇറ്റലിയിൽ ബിസിനസ് സംരംഭങ്ങൾ മേയ് നാല് മുതലും സ്കൂളുകൾ സെപ്തംബർ മുതലും പ്രവർത്തനം ആരംഭിക്കും.
വിവാദമായ കൊവിഡ് ട്രാക്കിംഗ് ആപ്പ് ആസ്ട്രേലിയ ലോഞ്ച് ചെയ്തു.
സൗത്ത് ആഫ്രിക്കയിലേക്ക് ക്യൂബ മെഡിക്കൽ സംഘത്തെ അയച്ചു.
താജിക്കിസ്ഥാനിൽ സ്കൂളുകൾ അടച്ചു.