കഴക്കൂട്ടം: ​ലോക്ക് ഡൗൺ കാലത്ത് നോമ്പ്കഞ്ഞി വിഭവ കിറ്റുകൾ വിതരണം ചെയ്‌ത് കണിയാപുരം ഹരിതസ്‌പർശം ഹ്യൂമൻ വെൽഫയർ സൊസൈറ്റി. മുസ്ലിംലീഗ് കണിയാപുരം പള്ളിനട ശാഖയുടെ സഹകരണത്തോടെ 150 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്‌ത‌ത്. കണിയാപുരം പള്ളിനടയിൽ നടന്ന ചടങ്ങ് മുസ്ലിംലീഗ് ജില്ലാ ജന.സെക്രട്ടറി കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്‌തു. ഹരിതസ്‌പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് അദ്ധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, നൗഷാദ് ഷാഹുൽ, മുനീർ കൂരവിള, മൺസൂർ ഗസാലി, മുഹമ്മദ് ഷഹീൻ, അൻസാരി പള്ളിനട എന്നിവർ നേതൃത്വം നൽകി.