തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്ററുമായ മനോഹരൻ മോറായിയെ അകാരണമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നൽകിയ ഇളവുകളുടെ പരിധിയിൽ നിന്ന് ജോലിക്ക് പോകുന്നതിനിടെയാണ് ശനിയാഴ്ച മനോഹരൻ മോറായിയെ ചക്കരക്കല്ല് സി.ഐ ദിനേശൻ മർദ്ദിച്ചത്. സി.ഐക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.