കൊവിഡിനെതിരായുള്ള വാക്‌സിൻ വികസിപ്പിക്കുന്നതിനായി രക്തം നൽകാൻ തയ്യാറാണെന്ന് ടോം ഹാങ്ക്‌സും റീത്ത വിൽസനും പറഞ്ഞു.
'കൊവിഡ് ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ മറ്റ് രോഗികളിൽ ഉപയോഗിച്ചും ചികിത്സ നടക്കുന്നുണ്ട്. ഇതിനുവേണ്ടി രക്തം ദാനം ചെയ്യാൻ എനിയ്ക്കും ഭാര്യയ്ക്കും താത്പര്യമുണ്ട്. അത്തരമൊരു വാക്സിൻ ഉണ്ടാക്കുമ്പോൾ അതിനെ ഹാങ്ക്-ക്‌സിൻ എന്ന് വിളിക്കാനാണ് ഇഷ്ടം." - ഹാങ്ക്സ് പറഞ്ഞു.