chahal

മുംബയ് : ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ടിക് ടോക്കിലെ പ്രകടനം സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ. ഇനിയും ടിക് ടോക്ക് വീഡിയോസുമായി വന്നാൽ ചഹലിനെ ബ്ളോക്ക് ചെയ്തുകളയുമെന്നും ഗെയ്ൽ പറഞ്ഞു. നേരത്തെ ടിക്ടോക്കിലെ പ്രകടനത്തിന് ഇന്ത്യൻ ക്യാപ്ടൻ കൊഹ്‌ലിയും ചഹലിനെ കളിയാക്കിയിരുന്നു. ചഹലിന്റെ വീഡിയോസ് കണ്ടാൽ ഇന്ത്യൻ താരമാണെന്നോ 29 വയസുണ്ടെന്നോ തോന്നില്ലെന്നും വെറുമൊരു കോമാളിയാണെന്നുമായിരുന്നു കൊഹ്‌ലിയുടെ കമന്റ്.