kim

ലണ്ടൻ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ കിം ശനിയാഴ്ച മരിച്ചെന്ന് പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമം ഡെയ്‌ലി എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ചൈനീസ് വിദേശ കാര്യമന്ത്രിയുടെ ബന്ധുവായ ഷിജിയാൻ ഷിംഗ്സു ഡയറക്ടറായ ഹോംങ്കോംഗ് മാദ്ധ്യമത്തിന്റെ വാർത്ത അടിസ്ഥാനമാക്കിയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കിം ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയിൽ തുടരുകയാണെന്നാണ് ജപ്പാൻ മാദ്ധ്യമങ്ങൾ പറയുന്നത്. ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാംഗ്

ചൈനീസ് മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്. എന്നാൽ ചൈനയും വിഷയത്തിൽ മൗനം പാലിക്കുകയാണ്.

 കിം ജോംഗ് ഉൻ ആരോഗ്യത്തോടെയിരിക്കുന്നെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ വിദേശ നയതന്ത്ര ഉപദേഷ്ടാവ് ചാംഗ് ഇൻ മൂൺ പറഞ്ഞു.

'കിം ജീവനോടെയുണ്ട്, അദ്ദേഹം ഏപ്രിൽ 11 മുതൽ വോൻസാൻ പ്രദേശത്താണ് താമസിക്കുന്നത്. ദുരൂഹമായി യാതൊന്നുമില്ല." - ചാംഗ് പറഞ്ഞു.