നോർമൽ, ഡ്രൈ, ഓയ്ലി,സെൻസിറ്റീവ് തുടങ്ങി വിവിധ തരം ചർമ്മങ്ങൾ നമുക്കുണ്ട്. ഇതിൽ എല്ലാതരം ചർമ്മത്തിലും എണ്ണമയം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം മൃദുലവും വഴക്കവുമുള്ളതായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ഓയ്ലി സ്കിൻ ഉള്ളവരിലാണ് എണ്ണമയത്തിന്റെ അളവ് അധികമായി കാണുന്നതും ഏറ്റവും കൂടുതൽ ബാധിക്കുന്നതും. ഇത്തരം ചർമ്മക്കാരിൽ ഇത് അടഞ്ഞ സുഷിരങ്ങളിലേക്കും മുഖക്കുരുവിലേക്കും നയിക്കുന്നു. ഇത്തതരം ചർമ്മത്തെ എങ്ങനെ ചികിത്സിക്കാം എന്ന് നോക്കാം.
വീര്യം കുറഞ്ഞ സോപ്പും ചെറുചൂട് വെള്ളവും ഉപയോഗിക്കുക. വീര്യം കൂടിയ സോപ്പുകൾ ചർമ്മത്തിന് കേട് വരുത്തും.
സോപ്പിന് പകരം ക്ളെൻസറുകൾ ഉപയോഗിക്കുക.
മുഖം ഒരിക്കലും ഉരച്ച് കഴുകാൻ ശ്രമിക്കരുത്.
ചെറുപയർ പൊടിയും മഞ്ഞളും റോസ് വാട്ടറും നല്ല സ്ക്രബറായി ഉപയോഗിച്ചെ ശേഷം സാധാരണ വെള്ളത്തിൽ കഴുകുക.
ടോണറുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അത് പാച്ച് ടെസ്റ്റ് ചെയ്ത് നോക്കണം. മദ്യം അടങ്ങിയ ടോണറുകൾ ചർമ്മം വരണ്ടതാക്കും.
ഓട്ട്സും റോസ് വാട്ട്റും ചേർത്ത് മുഖത്ത് 15 - 25 മിനിറ്റ് മുഖത്ത് ഇടാം.
മുട്ടയുടെ വെള്ളയും നാരങ്ങാനീരും ഉപയോഗിക്കുന്നതും നല്ലതാണ്.