മിൻസ്ക്: യൂറോപ്യൻ രാജ്യമായ ബെലാറസിൽ കൊവിഡ് ഭീഷണിക്കിടയിലും ഫുട്ബാൾ ലീഗിന് മുടക്കമില്ല. ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തതിനാലാണ് കളി തുടരുന്നത്. യൂറോപ്പിൽ ഇപ്പോൾ നടക്കുന്ന ഏക ദേശീയ ലീഗ് ബെലറൂസിലാണ്.സ്റ്റേഡിയത്തിൽ കാണികളെയും പ്രവേശിപ്പിക്കുന്നുണ്ട്. ആറായിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്ത രാജ്യമാണ് ബെലാറസ്. അതുകൊണ്ടുതന്നെ തങ്ങൾ ഭയത്തോടെയാണ് കളിക്കാനിറങ്ങുന്നതെന്ന് അവിടുത്തെ കളിക്കാർ പറയുന്നു.