ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധയേറ്റ് മരിച്ചത് 47 പേർ.1975 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26917 ആയി. ഇതില്‍ 5914 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.. മരണസംഖ്യ 826 ആയി.
മഹാരാഷ്ട്രയില്ലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് മുന്നിൽ. ആഖെ രോഗബാധിതരുടെ എണ്ണം 7628 ആയി. 323 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഗുജറാത്തില്‍ മരണം 133 ആയി.. 3071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മദ്ധ്യപ്രദേശിൽ 99 മരണവും 2096 പേര്‍ക്ക് രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ നഴ്‌സിംഗ് സ്റ്റാഫുകളാണ്. 2625 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 54 പേര്‍ മരിക്കുകയും ചെയ്തു.
കേരളത്തില്‍ ഇന്ന് 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപ്പെട്ടവര്‍ 468 ആയി. നാല് പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇതോടെ നിലവില്‍ രോഗികളായി 123 പേരാണ് വിവിധ ആശുപത്രികളില്‍ തുടരുന്നത്.