forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏപ്രിൽ 17ന് സമാപിച്ച വാരത്തിൽ 309 കോടി ഡോളർ വർദ്ധിച്ച് 47,957 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ വാരത്തിൽ 181 കോടി ഡോളറും വർദ്ധിച്ചിരുന്നു. മാർച്ച് ആറിന് കുറിച്ച 48,723 കോടി ഡോളറാണ് ശേഖരം കുറിച്ച റെക്കാഡ് ഉയരം. വിദേശ നാണയ ആസ്‌തി 155 കോടി ഡോളർ വർദ്ധിച്ച് 44,188 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 3,268 കോടി ഡോളറാണ്. വർദ്ധന 154 കോടി ഡോളർ.