chennai-

ചെന്നൈ: ലോക്ക്ഡൗണിൽ വീട്ടിനുള്ളിൽ പെട്ടുപോയ ഒരുവിഭാഗമാണ് കമിതാക്കൾ.. പരസ്പരം കാണാൻ കഴിയാതെ മൊബൈൽ വഴിമാത്രമാണ് ഇവരുടെ സമ്പർക്കം.. ഇങ്ങനെ പരസ്പരം കാണാതിരുന്ന കമിതാക്കൾ ഒടുവിൽ രണ്ടുംകൽപ്പിച്ച് പുറത്തിറങ്ങി. പക്ഷെ ഇതിന്റെ അവസാനം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയിയിരുന്നില്ല. കഴിഞ്ഞ ദിവസം തമിഴ്‌നാട് തിരുവെള്ളൂരിലാണ് സംഭവം..

ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെയാണ് തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കള്‍ നേരിട്ടുകാണാന്‍ തീരുമാനിച്ചത്. കായല്‍ തീരത്തോട് ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിനു ചുവട്ടിലിരിക്കവെയാണ് കട്ടുറുമ്പായി ഡ്രോണെത്തിയത്.

കാമുകന്റെ മടിയില്‍ തലവെച്ച് കിടക്കുമ്പോഴാണ് ഡ്രോണ്‍ നിരീക്ഷണം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കൈയിലുള്ള ഷാള്‍ തലയിലിട്ട് മുഖം മൂടി സമീപത്തുണ്ടായിരുന്ന ബൈക്കില്‍ കയറി രണ്ടുപേരും സ്ഥലം വിട്ടു. ഡ്രോണും ഇവരെ പിന്തുടർന്നു ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായതോടെ ഇങ്ങനെയൊക്കെ ചെയ്യാമോ പൊലീസേ എന്നാണ് എല്ലാവരും ചോദിക്കുന്നത്.