തിരുവനന്തപുരം:പ്രവാസികൾ തിരിച്ചുവരുമ്പോൾ സംസ്ഥാനത്തെ നാല് എയർപോർട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണമൊന്നുമില്ലെങ്കിൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിൽ നിന്ന് ചില സൂചനകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നോർക്ക രജിസ്ട്രേഷൻ തുടങ്ങിയത്.വരാനാഗ്രഹിക്കുന്ന മുഴുവൻ പേരെയും ഒന്നിച്ചു കൊണ്ടുവരാനുള്ള വിമാന സർവീസ് ഉണ്ടാവാനിടയില്ല. പ്രത്യേക വിമാനത്തിൽ അത്യാവശ്യമാളുകളെ കൊണ്ടുവരും.
. എം.എ. യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ജോൺസൺ (ഷാർജ), ഷംസുദീൻ, ഒ.വി. മുസ്തഫ (യു.എ.ഇ), പുത്തൂർ റഹ്മാൻ (യു.എ.ഇ), പി. മുഹമ്മദലി (ഒമാൻ), സി.വി. റപ്പായി, പി.വി. രാധാകൃഷ്ണപിള്ള (ബഹ്റൈൻ), കെ.പി.എം. സാദിഖ്, അഹമ്മദ് പാലയാട്, പി.എം. നജീബ്, എം.എ. വാഹിദ് (സൗദി), എൻ. അജിത് കുമാർ, ഷർഫുദീൻ, വർഗീസ് പുതുകുളങ്ങര (കുവൈത്ത്), ഡോ. വർഗീസ് കുര്യൻ (ബഹ്റൈൻ), ജെ.കെ. മേനോൻ (ഖത്തർ), പി.എം. ജാബിർ (മസ്കറ്റ്), എ.കെ. പവിത്രൻ (സലാല) തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ സംസാരിച്ചു.