ചേർത്തല: ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗുരുവന്ദനം മത്സരങ്ങളുടെ ഭാഗമായുള്ള 'അരുമയ്ക്കൊപ്പം ഒരു ഫോട്ടോ' ഫോട്ടോഗ്രാഫി മത്സരത്തിന്
ഇന്ന് രാത്രി 12 വരെ www.ടnsamabhavana.in ൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. കൊവിഡിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്ക് വിരസത ഒഴിവാക്കാനായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരമാണ് നവമാദ്ധ്യമങ്ങളുടെ സഹായത്തോടെ മത്സരങ്ങൾ നടത്തുന്നത്.
കുമാരനാശാന്റെ കൃതികളായ ഗ്രാമവൃക്ഷത്തിലെ കുയിൽ, ചിന്താവിഷ്ടയായ സീത എന്നിവയുടെ ആലാപനവും ഉപന്യാസ രചനയും പ്രസംഗ മത്സരവും ഓൺലൈനായി സംഘടിപ്പിക്കുന്നുണ്ട്. മേയ് 15 മുതൽ 30 വരെ മൂന്ന് ഘട്ടങ്ങളായാണ് മത്സരങ്ങൾ.
തിരഞ്ഞെടുക്കപ്പെടുന്നവർ ലോക്ക്ഡൗണിന് ശേഷം നേരിട്ടുള്ള മത്സരത്തിൽ പങ്കെടുക്കണം.ഇവരിൽ നിന്നാണ് വിജയകളെ തീരുമാനിക്കുന്നത്.പ്രായപരിധി 15- 25. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. ഫോൺ:944640661 (പി.വി.രജിമോൻ), 9446526859 (എസ്.അജുലാൽ).