harsavardhan

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ ഓഫീസ് ജീവനക്കാരന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്രമന്ത്രിക്കായി സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ക്വറന്റീനിൽ പ്രവേശിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥൻ ജോലി ചെയ്ത ഓഫീസ് സീൽ ചെയ്യുകയും ചെയ്തിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായി സമ്പർക്കം പുലർത്തിയവരെല്ലാവരും നിരീക്ഷണത്തിൽ തുടരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.