ന്യൂയോർക്ക്: ലോകത്ത് കൊവിഡ് 19 വ്യാപിക്കുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,94,734 ആയി ഉയർന്നു. 2.06,990 പേരാണ് ആഗോളതലത്തില്‍ ഇതുവരെ മരിച്ചത്. അമേരിക്കയില്‍ കൊവിഡ് മരണം അരലക്ഷം കടന്നു. 54,290 പേരാണ് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുന്നു. എന്നാൽ, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോർക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി.
ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 26,644 ആയി. രോഗബാധിതര്‍ 1,97,675 പേരാണ്. സ്‌പെയിനില്‍ കൊവിഡ് മരണം 23,190 ആണ്. രോഗബാധിതര്‍ 2,26,629. ജര്‍മ്മനിയില്‍ രോഗ ബാധിതരുടെ എണ്ണം 1,57,770 ആയി. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 1,62,100. മരണം 22,856.
ബ്രിട്ടനിൽ ഇന്നലെ 813 പേർ മരിച്ചതോടെ ആകെ മരണം 20,000 കടന്നു. രോഗികൾ ഒന്നരലക്ഷത്തോളമായി. ഇന്നലെ മാത്രം 5000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. നഴ്സിംഗ് ഹോമുകളിലും കമ്മ്യൂണിറ്റികളിലും മരിച്ചവരുടെ എണ്ണം ഇതിലില്ല. രണ്ടായിരത്തോളം പേർ നഴ്സിംഗ് ഹോമുകളിലും മറ്റും മരിച്ചതായാണ് സർക്കാർ കണക്ക്. എന്നാൽ 8000ത്തോളം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. അമേരിക്കയേക്കാൾ അതീവ ഗുരുതരമാണ് ബ്രിട്ടനിലെ സ്ഥിതിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.