മുംബൈ : ഇന്ത്യയിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചിരുന്ന ബെൻസ് സി ക്ളാസ് ഇതൊഴുവാക്കി പകരം 2.0 ലിറ്റർ എഞ്ചിൻ ഉപയോഗിക്കും. പുതിയ സി 200 പെട്രോളിന്റെ വില 40.90 ലക്ഷം രൂപം മുതൽ 46.54 ലക്ഷം രൂപ വരെയാണ്. പവർട്രെയിനിന്റെ കാര്യത്തിൽ മാറ്രമില്ല.
9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്. 7.7 സെക്കൻഡ് 0-100 കിലോമീറ്റർ വേഗത അവകാശപ്പെടുന്നു. സി 200ന് രണ്ട് ട്രിം ലെവലുകളാണുള്ളത് : എൻട്രി ലെവൽ പ്രൈമും മിഡ്- സ്പെഡ് പ്രോഗ്രസീവും. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡിസ്പ്ളേയുള്ള കമാൻഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സാറ്റ്ലൈറ്റ് നാവിഗേഷൻ, എൽ.ഇ..ഡി ഹെഡ്ലാമ്പുകൾ, പവർ ഫ്രണ്ട് സീറ്റുകൾ എന്നിവ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വയർലെസ് ഫോൺ ചാർജർ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റൻഡ്, ഡൈവർ സീറ്റ് മെമ്മറി, മിഡ്ലൈൻ സൗണ്ട് സിസ്റ്റം തുടങ്ങിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിരിക്കുന്നു.
ബി.എസ് 6 പാലിക്കുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ എഞ്ചിൻ, 200 ബി.എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും പുറപ്പെടുവിക്കും.ഡീസൽ വകഭേദത്തിലും ബെൻസ് സി ക്ളാസ് ലഭിക്കും.