covid-kit-

തിരുവനന്തപുരം:- റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വാങ്ങിയ കിറ്റുകളിൽ രണ്ട് കമ്പനികളുടേതിന് നിലവാരമില്ലാത്തതിനാൽ അവ ഉപയോഗിക്കേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). സുഹായ് ലിവ്സൺ ഡയഗണോസ്റ്റിക്സ്, ഗ്വാങ്ഷോ വോണ്ട്ഫോ ബയോടെക് എന്നീ കമ്പനികളുടെ കിറ്റുകളാണ് ഉപയോഗയോഗ്യമല്ലാത്തത്.

ഒരാഴ്ച മുൻപ് വിതരണത്തിനെത്തിയ കിറ്റുകളിൽ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു. സമൂഹവ്യാപന സാധ്യത പക്ഷെ സംസ്ഥാനത്ത് ഒരിടത്തും ഇല്ലാത്തതിനാൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉടനെ ആവശ്യം വരില്ല. കിറ്റിന് ഇരട്ടിയിലേറെ വില നൽകി വാങ്ങിയതിനെ രാഹുൽ ഗാന്ധിയും ശശിതരൂറും മുൻപ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ റാപ്പിഡ് ടെസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ എത്തി. ചൈനീസ് കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കിയിട്ടുണ്ട്. കമ്പനിക്ക് പണം നൽകാത്തതിനാൽ ധനനഷ്ടം ഉണ്ടായിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ കിറ്റുകൾ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു.